yogee

തൃപ്പൂണിത്തുറ: തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ ദേവപ്രശ്നപരിഹാര ക്രിയകൾ 4, 5, 6 തീയതികളിൽ നടക്കും. 4 ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഭഗവതിസേവ, ത്രികാലപൂജ, മൃത്യുഞ്ജയഹോമം, വൈകിട്ട് 5.30 ന് മഹാ സുദർശനഹോമം, വിശേഷാൽ അർച്ചനകൾ. 5 ന് രാവിലെ 5.30 ന് പ്രേതാവാഹന സുകൃതഹോമം, വിഷ്ണു, ദുർഗ പത്മമിട്ട് പൂജ, വൈകിട്ട് ദീപാന്ത ശുദ്ധി. 6 ന് രാവിലെ 5.30 ന് തിലഹോമം, കാല്കഴുകിച്ചൂട്ട്, സഹസ്രനാമജപം, ദേവന് നവകം, പഞ്ചഗവ്യ കലശപൂജ, സഹസ്ര കുംഭാഭിഷേകം, നവഗപഞ്ചഗവ്യം പ്രശ്ന പരിഹാര ക്രിയകൾക്ക് സമാപനം