കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്ത് മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ ദിന വാരാചരണത്തിന്റെ ഭാഗമായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും അസ്ഥിബല പരിശോധനയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അനിതാ ബേബി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു, ഡോ. എസ്.എം. ശ്രീജ, ഡോ. സുബിത സുകുമാരൻ, ഡോ. ജ്യോതി എന്നിവർ പങ്കെടുത്തു. ആയുർവേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ബോധവത്കരണ ക്ലാസും പോഷകാഹാരങ്ങളുടെ വിതരണവും ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി.