 
കുമ്പളം: ശ്രീലക്ഷ്മി നാരായണ ക്ഷേത്ര ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദീപക്കാഴ്ചയുടെ ഭദ്രദീപപ്രകാശനവും ശ്രീജ്ഞാനപ്രഭാകര വനിതാസമാജം പണികഴിപ്പിച്ച സുവർണജ്യോതിസ് മന്ദിരോദ്ഘാടന നോട്ടീസിന്റെ പ്രകാശനവും സിനിമാ സീരിയൽ നടി സ്‌നേഹ ശ്രീകുമാർ നിർവഹിച്ചു. ശ്രീജ്ഞാന പ്രഭാകരയോഗം പ്രസിഡന്റ് എൻ.പി. മുരളീധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി സാജു മീനേകോടത്ത് സ്വാഗതവും വനിതാസമാജം വൈസ് പ്രസിഡന്റ് ഗിരിജാതമ്പി നന്ദിയും പറഞ്ഞു.
ക്ഷേത്രം ശാന്തി അജയൻ, എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖാ പ്രസിഡന്റ് ഐ.പി. ഷാജി, സെക്രട്ടറി കെ.ബി. രാജീവ്, വനിതാസമാജം പ്രസിഡന്റ് ബിന്ദു പ്രേമചന്ദ്രൻ. വനിതാസംഘം പ്രസിഡന്റ് സുഷമ പ്രകാശൻ, ശ്രീജ്ഞാന പ്രഭാകരയോഗം ജോയിന്റ് സെക്രട്ടറി അജീഷ് ചാലുകുളം, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അശ്വിൻബിജു, കുമാരിസംഘം സെക്രട്ടറി മാളവിക ഷാജി, അനിരുദ്ധൻ പനച്ചിക്കൽ, ഗോവിന്ദൻ ഓളിയിൽ, സതീഷ്‌കുമാർ ഗംഗോത്രി, രാധിക ലതീഷ്, കവിത അജിത്ത് എന്നിവർ സംസാരിച്ചു.