അങ്കമാലി: കേരളത്തിലെ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ സംഘടന ടെക്‌നോസിന്റെ സ്ഥാപകചെയർമാൻ രാജേഷ് കുമാറിന്റെ സ്മരണക്കായി നൽകുന്ന രാജേഷ് കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് അവാർഡ് ചലച്ചിത്ര സംവിധായിക പായൽ കപാഡിയക്ക്. നാളെ വൈകിട്ട് 5ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ സലിം അഹമ്മദ് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സംവിധായകൻ സലിം അഹമ്മദ്, എഡിറ്റർ ബീനാ പോൾ, നടി സുരഭി ലക്ഷ്മി എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അനുസ്മരണസമ്മേളനത്തിൽ റോജി എം. ജോൺ എം.എൽ.എ, ടി.വി. രാജേഷ്, പി.കെ. ബിജു, ചലച്ചിത്ര താരം ശാന്തി ബാലചന്ദ്രൻ, നഗരസഭാ ചെയർമാൻ മാത്യു തോമസ്, സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ ഷിബു തുടങ്ങിയവർ പങ്കെടുക്കും.