അങ്കമാലി: ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിദിന അനുസ്മരണവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷവും അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി സെക്രട്ടറി പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, കെ.പി. ബേബി, എസ്.ബി. ചന്ദ്രശേഖര വാര്യർ, മുൻ ബ്ലോക്ക് പ്രസിഡന്റ്. കെ.എസ്. ഷാജി, യു.ഡി.എഫ് കൺവീനർ ടി.എം. വർഗീസ്, മണ്ഡലം പ്രസിഡന്റുമാരായ സാജു നെടുങ്ങാടൻ, സുനിൽ അറയ്ക്കലാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.