കൂത്താട്ടുകുളം: വടകര എൽ.എഫ്.എച്ച്.എസ് സ്കൂളിലെ എസ്.പി.സി യൂണിറ്റ് കുട്ടികൾ കൂത്താട്ടുകുളം ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനം, ഉദ്യോഗസ്ഥരുടെ ചുമതലകൾ,സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കാൻ സന്ദർശനം സഹായകമായി. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ കേഡറ്റുകൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് സബ് ഇൻസ്പെക്ടർ ശാന്തകുമാർ പറഞ്ഞു. എസ്.എച്ച്.ഒ വിൻസെന്റ് ജോസഫ്സ, സബ് ഇൻസ്പെക്ടർമാരായ കെ.പി. സജീവ്, ഷിബു വർഗീസ്, പി.ആർ.ഒ അനിൽകുമാർ, സീനിയർ സി.പി.ഒ സുനീഷ് എന്നിവർ പ്രസംഗിച്ചു. എസ്.പി.സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, കേരള ഗാനം എന്നിവ പുതുമയായി.