പറവൂർ: പറവൂരിലെ കഥകളി കൂട്ടായ്മയായ കളിയരങ്ങ് ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവന്. കളിയരങ്ങിന്റെ പിറന്നാൾ ദിനമായ 20ന് വൈകിട്ട് അഞ്ചിന് ഇരിങ്ങാലക്കുടയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. 11,111 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ വലിയവിളക്ക് ദിനത്തിൽ അരങ്ങേറുന്ന പട്ടാഭിഷേകം കഥകളിയിൽ കഴിഞ്ഞ 40 വർഷത്തിലേറെയായി ഭരതവേഷം കെട്ടിയാടുന്ന രാഘവനാശാൻ 90ന്റെ നിറവിലാണ്.