bank
കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ലാഭവിഹിത വിതരണോദ്ഘാടനം പ്രസിഡന്റ് എം.പി. ഉദയൻ നിർവഹിക്കുന്നു

കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ലാഭവിഹിത വിതരണോദ്ഘാടനം പ്രസിഡന്റ് എം.പി. ഉദയൻ നിർവഹിച്ചു. സെക്രട്ടറി സന്ധ്യ ആർ. മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.വി. ചന്ദ്രബോസ്, ഭരണ സമിതി അംഗങ്ങളായ ഷാജൻ ആന്റണി, എം.ഐ. അബ്ദുൾ റഹിം, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു എന്നിവർ സംസാരിച്ചു. തുടർച്ചയായി ഇരുപതാമത് വർഷമാണ് ലാഭവിഹിതം വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകളും നൽകി. യോഗത്തിൽ 2025 - 26 വർഷത്തെ ബഡ്ജ​റ്റ് അവതരിപ്പിച്ചു.