ayurveda-day-
പറവൂർ ഗവ. ആയുർവേദാശുപത്രിയിൽ സംഘടിപ്പിച്ച ആയുർവേദദിനാചരണം നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഒമ്പതാമത് ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ അദ്ധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വിഷ്ണുദത്ത ബോധവത്കരണ ക്ലാസെടുത്തു. പോഷകാഹാര പ്രദർശനവും മത്സരവും ഔഷധ സസ്യപ്രദർശനം ജീവിതശൈലിരോഗ നിർണയവുമായി ബന്ധപ്പെട്ട സൗജന്യ രക്തപരിശോധനയു, മരുന്ന് വിതരണവും നടന്നു. ആശുപത്രിയിലെ കിടപ്പുരോഗികൾക്കായി നവീനയുഗത്തിൽ ആയുർവേദത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധമത്സരം നടത്തി.