school
പായിപ്ര സർക്കാർ യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര സർക്കാർ യു.പി സ്കൂളിനെ ഹരിത കേരളം മിഷൻ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. സ്കൂളിൽ നടപ്പിലാക്കിയ മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി, കരനെൽക്കൃഷി, സൂര്യകാന്തിത്തോട്ടം, നിലക്കടലക്കൃഷി, ജൈവ ഉദ്യാനം, ഊർജ സംരക്ഷണ സർവെ, ബോധവത്കരണ ക്ലാസുകൾ, പ്ലാസ്റ്റിക് പുനരുപയോഗം തുടങ്ങിയവ പരിഗണിച്ചാണ് ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ മുഖ്യപ്രഭാഷണവും കില റിസോഴ്സ് പേഴ്സൺ കെ.കെ. ബാലചന്ദ്രൻ വിഷയാവതരണവും നടത്തി. .