അങ്കമാലി: അങ്കമാലി മേഖലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാള ഭാഷാവാരാചരണം കേരളപ്പിറവി ദിനത്തിൽ ഡോ. മോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനായി. മലയാള ഭാഷയുടെശക്തി എന്ന വിഷയത്തിൽ മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ പ്രഭാഷണം നടത്തി. റൈറ്റേഴ്‌സ് ഫോറം കൺവീനർ ടി.എം. വർഗീസ്, എ. സെബാസ്റ്റിയൻ, അഡ്വ. തങ്കച്ചൻ വർഗീസ്, ജോർജ് കൊക്കാട്ട്, അഡ്വ. ബേബി പോൾ, എം.പി. സഹദേവൻ, സാജു ഏനായി, തോമസ് മാത്യു, എൻ.വി. സേവ്യർ, സേവ്യർ ഗ്രിഗറി, ജോംജി ജോസ് എന്നിവർ പ്രസംഗിച്ചു.