an
കോലഞ്ചേരി ഹെഡ്മാസ്​റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാല എ.ഇ.ഒ ജി. പ്രീതി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സമഗ്ര വിദ്യാലയ മികവിനായുള്ള പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി ഹെഡ്മാസ്​റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാല എ.ഇ.ഒ ജി. പ്രീതി ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ അദ്ധ്യക്ഷനായി. സീനിയർ സൂപ്രണ്ട് കെ. നോബി, ഫോറം പ്രസിഡന്റ് സന്തോഷ് പ്രഭാകർ, ജോയിന്റ് സെക്രട്ടറി ഏലിയാസ് ജോൺ എന്നിവർ സംസാരിച്ചു. 35 അദ്ധ്യാപികമാർ പങ്കെടുത്ത ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായ ബീമ ബീവി, ബി. സൗബിമോൾ, പി.എസ്. ചിത്ര, എം.പി. ഏലിയാമ്മ, കെ.പി. രേഖ എന്നിവർ ക്ലാസുകൾ നയിച്ചു.