വൈപ്പിൻ: വൈപ്പിൻ ഉപജില്ല കായികമത്സരത്തിൽ എൽ.പി. വിഭാഗത്തിൽ മൂന്നാംതവണയും ഓവറോൾ കിരീടം കരസ്ഥമാക്കിയ കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യു.പി സ്‌കൂൾ വിദ്യാർത്ഥികളെയും ഏഷ്യൻ ആം റസലിംഗ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ അദ്ധ്യാപിക ആൽഫി തോമസിനെയും പി.ടി.എ ആദരിച്ചു. റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആന്റണി അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.എം. പ്രമുഖൻ, ഹെഡ്മിസ്ട്രസ് ബിനു തോമസ്, വാർഡ് മെമ്പർ കെ.എസ്. ചന്ദ്രൻ, ഷൈനി വർഗീസ് എന്നിവർ പ്രസംഗിച്ചു.