
വൈപ്പിൻ: ചെറായി ബീച്ച് ടൂറിസം മേള ഡിസംബർ 25 മുതൽ 31 വരെ ചെറായി ബീച്ചിൽ സംഘടിപ്പിക്കുന്നതിന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. സുഭാഷ്, സി.ആർ. സുനിൽ തുടങ്ങിയവർ സംസാരിച്ചു. മന്ത്രി പി. രാജീവ് , ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, കളക്ടർ ഉമേഷ് (രക്ഷാധികാരികൾ), രമണി അജയൻ (ചെയർമാൻ), കെ.ആർ. സുഭാഷ് (ജന. കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.