nagarasaba
മൂവാറ്റുപുഴ നഗരസഭ കൗൺസിലർ ലൈല ഹനീഫയെ അപമാനിച്ച ഉപസമിതി ചെയർമാൻ പി.എം.അബ്ദുൾ സലാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കവാടത്തിൽ നടത്തിയ സമരം ആർ. രാകേഷ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ കൗൺസിലർ ലൈല ഹനീഫയെ അപമാനിച്ച ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രതിഷേധിച്ചു. ലൈല ഹനീഫയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവന്നാണ് അബ്ദുൾ സലാമിനെതിരായ ആരോപണം. അബ്ദുൾ സലാം സ്വയം രാജിവക്കുകയോ അല്ലെങ്കിൽ ചെയർമാൻ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നാണ് കൗൺസിലർമാരുടെ ആവശ്യം. പ്രതിഷേധ ധർണ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു, കൗൺസിലർമാരായ പി.എം. സലിം, കെ.ജി. അനിൽ കുമാർ, പി.വി. രാധാകൃഷ്ണൻ, വി.എ. ജാഫർ സാദിഖ്, മീര കൃഷ്ണൻ, നിസ അഷറഫ്, സുധ രഘുനാഥ്, നെജില ഷാജി എന്നിവർ സംസാരിച്ചു.