
കൊച്ചി: പിറവം ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിൽ കോളേജ് അദ്ധ്യാപകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള ശില്പശാലയ്ക്ക് തുടക്കമായി. വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല രജിസ്ട്രാർ പ്രൊഫ.ടി. അശോകൻ ഉദ്ഘാടനം ചെയ്തു. മീററ്റ് ചൗധിരി ചരൺസിംഗ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എൻ.കെ.തനേജ മുഖ്യാതിഥിയായി. തെലങ്കാന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലെ മുൻ പ്രൊഫസറും ഡീനുമായ പ്രൊഫ.സുധാകർ വേണുകപ്പള്ളി, പ്രൊഫ. രമേശ് പട്ട്‌നി എന്നിവർ സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ.സതീഷ് വർമ്മ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എസ്.നിഷ നന്ദിയും പറഞ്ഞു.