 
മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനം നടത്തി. ഹരിത ക്യാമ്പസ്, ഹരിത വിദ്യാലയം, ഹരിത ടൗൺ എന്നിവയുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ആനിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് മുള്ളങ്കുഴി അദ്ധ്യക്ഷനായി. ആനിക്കാടിനെ ഹരിത ടൗണായി ചടങ്ങിൽ പ്രഖ്യാപിച്ചു. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആന്റണീസ് എൽ.പി സ്കൂൾ,കാവന ഗവ. എൽ.പി സ്കൂൾ, നിർമല പബ്ലിക് സ്കൂൾ, നിർമല കോളേജ്, വിശ്വജോതി എൻജിനിയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.എസ് .ഷെഫാൻ, ബിന്ദു ജോർജ്, പഞ്ചായത്ത് അംഗങ്ങളായ, ജോർജ് തെക്കുംപുറം, അഷറഫ് മൈതീൻ, അഡ്വ. ഷാജു വടക്കൻ, സെൽബി ജോൺ , രാജേഷ് പൊന്നുംപുരയിടം, പ്രീമ സിമിക്സ്, കില ഫാക്കൽറ്റി ബാലചന്ദ്രൻ ആയവന, എച്ച്.ഐ ബിനു, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.