കാലടി: ശ്രീനാരായണധർമ്മ പരിപാലന യോഗം 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഗുരു ജ്ഞാനസരണി-ജ്ഞാനോത്സവം നവംബർ 5 മുതൽ 9 വരെ നടക്കും. വൈകിട്ട് 6ന് മലയാറ്റൂർ കിഴക്ക് എസ്.എൻ. ഡി.പി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 5ന് ദിവ്യ ശാന്തിനികേതനം ശ്രീനാരായണ ഗുരുകുലം മഠാധിപതി ശിവദാസ് സ്വാമി ഭദ്രദീപം തെളിക്കും.