പിറവം: പിറവം നഗരസഭയിലെ കേരളപ്പിറവി ദിനാഘോഷങ്ങൾ വിവിധ പരിപാടികളോടെ നടന്നു. നഗരസഭയുടെയും നഗരസഭാ പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പാഴൂർ ആറ്റുതീരം പാർക്കിൽ നടന്ന കേരളപ്പിറവി ദിനാഘോഷം മലയാള പൊൻവെട്ടം 2024 മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ജൂലിസാബു അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിമൽചന്ദ്രൻ, ഷൈനി ഏലിയാസ്, മുൻ നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, ബാബു പാറയിൽ, ഡോ.സഞ്ജിനി പ്രതീഷ്, ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. ആർ. സലിം എന്നിവർ സംസാരിച്ചു. നാടൻപാട്ട്, തിരുവാതിര കളി, നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, സോപാന സംഗീതം എന്നിവയും പാലച്ചുവട് ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ ഔഷധ ആഹാര പ്രദർശനവും നടന്നു. തുടർന്ന് സ്‌നേഹ വിരുന്നുമുണ്ടായി.