തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ബാലാശ്രമത്തിലെ ദീപാവലി ആഘോഷങ്ങൾ പി.എസ്. രാമചന്ദ്രൻ ഭാഗവതർ ഉദ്ഘാടനം ചെയ്തു. നബാർഡ് റിട്ട. ജനറൽ മാനേജർ രോഹിണിവ൪മ്മ ദീപാവലി സന്ദേശം നൽകി. ബാലാശ്രമം അദ്ധ്യക്ഷൻ ക്യാപ്ടൻ കൃഷ്ണൻ കോട്ടയിൽ, ട്രഷറർ പി. സോമനാഥൻ, കൗൺസിലർ രാധിക വ൪മ്മ, വി.എച്ച്.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അബിനു സുരേഷ്, ഉപനഗർ സംഘചാലക് ദേവദാസ്, കെ.എസ്.കെ മോഹൻ, എ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.