തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ദീർഘകാലത്തെ ആവശ്യം നിറവേറുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉദയംപേരൂർ കൃഷിഭവന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 10 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിച്ച് ഉത്തരവായി. പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി മണകുന്നം വില്ലേജ് ഓഫീസിന് 80 മീറ്റർ തെക്കുഭാഗത്ത് വൈക്കം റോഡിന് കിഴക്കുഭാത്തുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കാൻ കളക്ടർ അനുമതി നൽകിയത്.