കാക്കനാട്: ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ടാക്വഷി കുഴിമന്തി എന്ന സ്ഥാപനത്തിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷണത്തിൽനിന്ന് പുഴുവിനെ കിട്ടിയതായി പരാതി. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗവും ഇൻഫോപാർക്ക് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം താത്കാലികമായി പൂട്ടിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ സത്താർ, ജെന്നി ജോസ്, ഇൻഫോപാർക്ക് എസ്.ഐ ശ്രീജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി..