തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ദിനവും ഭാഷാദിനവും സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച ഡോ. കെ.ജി. പൗലോസിനെ ആദരിച്ചു. കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം ടി. പ്രസന്ന, ജില്ലാ കമ്മിറ്റിഅംഗം ഡോ. ആർ. ശശികുമാർ, ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോഹരൻ, ടി.ആർ. മണി, പി.വി. ഇന്ദിരാദേവി, ഡോ. എം. തോമസ് ജോൺ, എം. ശശിധരൻനായർ, ഡി. തങ്കമണി, ഡോ. പി.ജി. ശങ്കരൻ, എം.കെ. സുഭദ്ര, വി.കെ. ജയന്തി, പി.പി. ശാന്ത എന്നിവർ സംസാരിച്ചു.