gregor

കൊച്ചി: ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്‌ത ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്റെ പിൻഗാമിയാകും. അദ്ദേഹത്തെ പിൻഗാമിയാക്കണമെന്ന കാതോലിക്കാ ബാവയുടെ വിൽപ്പത്രം സംസ്‌കാരച്ചടങ്ങിൽ വായിച്ചു.

മലങ്കരസഭയുടെ മെത്രാപ്പോലീത്തയായി ജോസഫ് ഗ്രിഗോറിയോസിനെ തിരഞ്ഞെടുത്തിരുന്നു. മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമാണ് അദ്ദേഹം. കാതോലിക്കാബാവ അനാരോഗ്യം മൂലം വിശ്രമജീവിതം ആരംഭിച്ചതോടെ ഭരണച്ചുമതല ജോസഫ് ഗ്രിഗോറിയോസിന് നൽകി 2021 ഡിസംബറിൽ ആഗോളതലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണ് ജോസഫ് ഗ്രിഗോറിയോസ്.