major-ravi

കൊച്ചി: അമൃത വിശ്വവിദ്യാപീഠം നടത്തുന്ന നഴ്സിംഗ് കോഴ്സിന്റെ 22-ാം വാർഷികാഘോഷം സിനിമാ സംവിധായകനും നടനുമായ മേജർ രവി ഉദ്ഘാടനം ചെയ്തു. അമൃത കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി അദ്ധ്യക്ഷത വഹിച്ചു. അമൃത ഹോസ്പിറ്റൽ നഴ്‌സിംഗ് ഡയറക്ടർ ബ്രഹ്മചാരിണി എം. സായ് ബാല മുഖ്യപ്രഭാഷണം നടത്തി. നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രൻ, ഫാർമസി പ്രിൻസിപ്പൽ ഡോ. എം.സബിത, ഡെന്റസ്ട്രി വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാകേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂസ് ലെറ്റർ പ്രകാശനവും നഴ്‌സിംഗ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.