dn
മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ നടന്ന സീനിയേഴ്സ് ഫോറം രൂപീകരണ യോഗത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ലൈജി ജേക്കബ് സംസാരിക്കുന്നു.

കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വയോ സൗഹൃദം സീനിയേഴ്സ് ഫോറം രൂപീകരിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലിർ ലൈജി ജേക്കബ് ക്ലാസ് നയിച്ചു. കൺവീനർ എം.പി. വർഗീസ്, ലൈബ്രറി സെക്രട്ടറി മേഘ പ്രസാദ്, പ്രസിഡന്റ് ടി.എൽ. പ്രദീപ്, വാർഡ് മെമ്പർ ആനിജോസ്, കെ.കെ. രവി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി എന്നിവർ സംസാരിച്ചു. ജനത പ്രദീപ്, ബിന്ദുഷാജി, ഷിജിപ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു. സി.ഡി. ചെറിയാൻ(പ്രസിഡന്റ്) എൻ.പി. കുഞ്ഞുമോൻ(വൈസ് പ്രസിഡന്റ്), എം.പി. വർഗീസ് (സെക്രട്ടറി), കെ.എം. ബാബു(ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.