കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ കാലടി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്.ഐ ജോസി എം.ജോൺസന് കേഡറ്റുകൾ അഭിവാദ്യമർപ്പിച്ചു. സ്റ്റേഷനിലെ സംവിധാനങ്ങൾ മനസിലാക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലികൾ അടുത്തറിയാനും സന്ദർശനം ഉപകരിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. ഡ്യൂട്ടി, കേസ് അന്വേഷണം, അറസ്റ്റ് നടപടികൾ, സ്റ്റേഷനിലെ ആയുധങ്ങൾ, വയർലെസ് സംവിധാനം തുടങ്ങിയവ വിദ്യാർത്ഥികൾ കണ്ടു മനസിലാക്കിയതായി അദ്ധ്യാപകരും കമ്മ്യൂണിറ്റി പൊലീസ് ഓഫീസേഴ്സായ കെ.എ. അഖിൽ, ബിജി ജോസഫ് എന്നിവർ പറഞ്ഞു.