കുമ്പളം: മലയാളഭാഷയുടെ പ്രസക്തി എന്ന വിഷയത്തിൽ ഗ്രാമീണ ഗ്രന്ഥശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.എം. ഫൈസൽ ഉദ്ഘാനം ചെയ്‌തു.
ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷയായി. പി. അംബിക മുഖ്യപ്രഭാഷണം നടത്തി. പെൻഷണേഴ്സ് യൂണിയൻ കുമ്പളം വൈസ് പ്രസിഡന്റ് വി.കെ. മുരളീധരൻ, കുമ്പളം യൂണിറ്റ് സെക്രട്ടറി കെ.ജി. മുരളീധരൻ, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ എന്നിവർ സംസാരിച്ചു.