vall
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സ്മാരക വായനശാലയിൽ മൺചെരാതിൽ ദീപം തെളിച്ചപ്പോൾ

പുക്കാട്ടുപടി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സ്മാരക വായനശാലയിൽ മൺചെരാതിൽ ദീപം തെളിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് സന്ദേശം നൽകി. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, സജ്‌ന ലതീഷ്, ബാലവേദി അംഗങ്ങളായ ശ്വേത മഹേഷ്, അഭിനവ് മനോജ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ പി.എസ്. ഷിഹാബ് ചേലക്കുളം, ബിനീഷ് എന്നിവർ ആശംസകൾ അറിയിച്ചു.