honda

കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌.സി.ഐ.എൽ) തിരഞ്ഞെടുത്ത മോഡലുകളുടെ പഴയ യൂണിറ്റുകളിൽ ഫ്യുവൽ പമ്പ് മാറ്റിസ്ഥാപിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതി വിപുലീകരിച്ചു. മുമ്പ് ഒരു സ്‌പെയർ പാർട്ടായി മാറ്റിയ പഴയ മോഡലുകളുടെ 2,204 യൂണിറ്റുകളും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി.

ഈ മാസം അഞ്ചു മുതൽ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളം ഡീലർഷിപ്പുകളിൽ മാറ്റിസ്ഥാപിക്കൽ സൗജന്യമായി നടത്തും. വാഹനങ്ങളിൽ സ്ഥാപിച്ചിരുന്ന ഇന്ധന പമ്പുകളിൽ തകരാറുള്ള ഇംപെല്ലറുകൾ അടങ്ങിയത് ഭാവിയിൽ എൻജിന് തകരാറിന് കാരണമാകും.

കമ്പനിയുടെ വെബ്‌സൈറ്റിലെ പ്രത്യേക മൈക്രോസൈറ്റിൽ ഉപഭോക്താക്കൾക്ക് ആൽഫന്യൂമറിക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വി.ഐ.എൻ) സമർപ്പിച്ച് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാം.

ജൂൺ 17 മുതൽ ഒക്‌ടോബർ 23 വരെ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്ന് കൗണ്ടർ സെയിലിലൂടെ ഫ്യൂവൽ പമ്പ് വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾക്ക് ഡീലർഷിപ്പ് വഴിയും വാഹനം പരിശോധിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചു.