
കൊച്ചി: വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പ്രമുഖ ഗ്രീൻ ഫ്യുവൽ റീട്ടെയിലിംഗ് ലോജിസ്റ്റിക്‌സ് കമ്പനിയായ ക്ലീൻ ഗ്രീൻ ഫ്യുവൽ ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ടാറ്റ പ്രൈമ 5530 എസ്. എൽ.എൻ.ജി ട്രക്കുകൾ വിതരണം ആരംഭിച്ചു. 150 ട്രക്കുകളാണ് നൽകുന്നത്. 350 യൂണിറ്റുകൾ കൂടി വിതരണം ചെയ്യാനുള്ള ധാരണാപത്രം ടാറ്റ മോട്ടോഴ്‌സും ക്ലീൻ ആൻഡ് ഗ്രീൻ ഫ്യുവലും തമ്മിൽ ഒപ്പുവെച്ചു. കാര്യക്ഷമമായ ഫ്‌ളീറ്റ് മാനേജ്‌മെന്റിനായി ടാറ്റാ മോട്ടോഴ്‌സിന്റെ മുൻനിര കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമായ ഫ്‌ളീറ്റ് എഡ്ജ് കൊണ്ടാണ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററി ഇലക്ട്രിക്, സി.എൻ.ജി, എൽ.എൻ.ജി, ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൻ, ഹൈഡ്രജൻ ഫ്യുവൽ സെൽ തുടങ്ങിയ ബദൽ ഇന്ധന സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന നൂതന മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിൽ തങ്ങൾ മുൻപന്തിയിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് ട്രക്‌സ് വൈസ് പ്രസിഡന്റ് ആൻഡ് ബിസ്‌നസ് ഹെഡ് രാജേഷ് കൗൾ പറഞ്ഞു.
ടാറ്റ പ്രൈമ 5530ന്റെ പ്രത്യേകതകൾ
ടാറ്റ പ്രൈമ 5530 എസ്. എൽ.എൻ.ജിക്ക് കരുത്തേകുന്നത് ഇന്ധനക്ഷമതയുള്ള കമ്മിൻസ് 6.7 ലിറ്റർ ഗ്യാസ് എൻജിനാണ്.
അസാധാരണമായ പ്രകടനത്തിനായി 280 എച്ച്.പി പവറും 1100 എൻ.എം. ടോർക്കും നൽകുന്നു.
ശക്തമായി രൂപകല്പന ചെയ്തിരിക്കുന്ന വാഹനം ഉപരിതല ഗതാഗതത്തിനും ദീർഘദൂരവാണിജ്യാവശ്യങ്ങൾക്കും അനുയോജ്യമാണ്.
പ്രീമിയം ക്യാബിൻ ഡ്രൈവർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നു.
ഗിയർ ഷിഫ്‌റ്റ് അഡ്വൈസർ പോലുള്ള സവിശേഷതകൾ ഇന്ധന ഉപയോഗം കുറയ്ക്കും. കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രവർത്തന ചെലവ് കുറയ്ക്കുകയും ചെയ്യും.
സിംഗിൾ, ഡ്യുവൽ ക്രയോജനിക് ടാങ്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.
1000 കിലോമീറ്ററിലധികം റെയ്ഞ്ച് വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ ടാങ്ക് വിപുലമായ റെയ്ഞ്ചും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ദീർഘദൂര സഞ്ചാരത്തിന് അനുയോജ്യമാണിത്.