h
കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ മെഡിക്കൽക്യാമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയനിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഏകദിന ശില്പശാലയും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ടി. ദിനേശൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എൻ. രാമചന്ദ്രൻ, സെക്രട്ടറി ഷാജി നെടുമല, പി.എസ്. മോഹനൻ, എ.ഡി. ശിവദാസൻ, ബീനാ ബാബു എന്നിവർ പ്രസംഗിച്ചു. ഡോ. ആര്യ രമേശ് എണ്ണക്കാത്തറ ക്ലാസ് നയിച്ചു. എണ്ണക്കാത്തറ വൈദ്യശാലയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തി.