പറവൂർ: പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ മുപ്പത്തിയൊന്ന് കായികതാരങ്ങൾ സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കും. 17 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് നീന്തൽ, വോളിബാൾ, അമ്പെയ്ത്ത്, തായ്ക്വോണ്ടോ, ഹാൻഡ്ബാൾ, കബഡി, ക്രിക്കറ്റ്, ഫുട്ബാൾ, വാട്ടർപോളോ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുക. ഇന്ന് എറണാകുളത്ത് ആരംഭിക്കുന്ന ഗെയിംസ് 11ന് അവസാനിക്കും.