
തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് പരേതനായ പുലിതൂക്കിൽ പി.ഇ. റാമിന്റെ ഭാര്യ എം.എൻ. തങ്കമ്മ (88, റിട്ട. പ്രിൻസിപ്പൽ, ആർ.വി.ജി സ്കൂൾ, വിഴിക്കിത്തോട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ. മക്കൾ: ഡോ. ബീനാറാം (റിട്ട. ജോയിന്റ് ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ്), ലീനാറാം (റിട്ട. ഡി.ഇ.ഒ, വിദ്യാഭ്യാസ വകുപ്പ്), ഷൈലാറാം (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി വകുപ്പ്), ജ്യോതിറാം (റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ), ബിജുലാൽറാം (റിട്ട. എം.വി.ഐ), ഡോ. മനുലാൽറാം (ഉന്നത വിദ്യാഭ്യാസ കൗൺസിൽ). മരുമക്കൾ: സി.എസ്. ശ്രീധരൻ (റിട്ട.ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്), പരേതനായ ടി.ജി. സോമൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി), കലാധരൻ ഉണ്ണി (റിട്ട. പ്രൊഫസർ, ഗവ. കോളേജ്, ചിറ്റൂർ), കെ.ആർ. മോഹനൻ (റിട്ട. ജില്ലാ പ്ലാനിംഗ് ഓഫീസർ), ടി.ആർ. ശാലിനി (റീജിയണൽ എൻജിനീയർ, നിർമ്മിതി കേന്ദ്രം), സംഗീത സതീഷ് (ജീയോളജിസ്റ്റ്, കോട്ടയം).