avard

മൂവാറ്റുപുഴ: സർക്കാർ ജീവനക്കാർക്കായി കേരള സർക്കാർ നടത്തുന്ന സംസ്ഥാന തല ഭരണ ഭാഷ പുരസ്കാരം കേരള പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസറും സാഹിത്യകാരിയും മൂവാറ്രുപുഴ താലൂക്ക് ലൈബ്രറികൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ സിന്ധു ഉല്ളാസ് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം . മൂവാറ്റുപുഴ സ്വദേശിയായ സിന്ധു കവിത, കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം, വനിതാ സാഹിതി, സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ സജീവ പ്രവർത്തകയാണ്.