mgcar

കൊച്ചി: വൈദ്യുത വാഹന വില്പനയിൽ കുതിപ്പുമായി എം.ജി മോട്ടോഴ്‌സ് ഇന്ത്യ. ഒക്‌ടോബറിൽ 7,045 വാഹനങ്ങൾ രാജ്യത്ത് എം.ജി വിറ്റഴിച്ചു. കഴിഞ്ഞ മാസം ഇലക്ട്രിക് കാറുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയത് എം.ജിയാണ്. എം.ജിയുടെ പുതിയ സി.യു.വിയായ വിൻഡ്‌സറാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്. വിപണിയിലെത്തി ആദ്യമാസത്തിൽ തന്നെ 3,116 വിൻഡ്‌സറാണ് വിറ്റത്. ഇന്ത്യൻ കമ്പനിയായ ജെ.എസ്.ഡബ്ല്യുവുമായുള്ള കൂട്ടുകെട്ടിന് ശേഷം എം.ജി. മോട്ടോഴ്‌സ് പുറത്തിറക്കുന്ന ആദ്യ മോഡൽ എന്ന സവിശേഷതയുമുണ്ട്. മുൻവർഷത്തെക്കാൾ 31 ശതമാനം വളർച്ചയാണ് ഒക്‌ടോബറിൽ എം.ജി മോട്ടോഴ്‌സിന് നേടാനായത്. ഒക്ടോബറിൽ വിറ്റഴിച്ച മറ്റെല്ലാ പാസഞ്ചർ ഇലക്ട്രിക് കാറുകളിലും ഏറ്റവും ഉയർന്ന വില്പനയാണിത്.
കമ്പനിയുടെ ന്യൂ എനർജി വെഹിക്കിൾസ് മൊത്തം വില്പനയുടെ 70 ശതമാനം വളർച്ച നേടി. രാജ്യത്തെ പാസഞ്ചർ കാർ നിർമ്മാതാവ് നേടിയ പ്രതിമാസ വില്പനയുടെ ഏറ്റവും ഉയർന്ന പങ്കാണിതെന്ന് എം.ജി മോട്ടോഴ്സ് അറിയിച്ചു.