 
അങ്കമാലി: മലയാള ദിനാഘോഷവും നവംബർ 7 വരെ നീണ്ട് നിൽക്കുന്ന ഭരണ ഭാഷ വാരാഘോഷത്തിന്റെ തുടക്കവും കേരളപ്പിറവി ആഘോഷവും നവംബർ ഒന്നിന് നഗരസഭാഹാളിൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.പി. പോൾ ജോവർ മലയാള ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജാൻസി അരീക്കൽ, ലക്സി ജോയി, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, കൗൺസിലർമാരായ ലിസി പോളി, ഷൈനി മാർട്ടിൻ, ഗ്രേസി ദേവസി, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽ, ടി.വി ശോഭിനി എന്നിവർ സംസാരിച്ചു.