മൂവാറ്റുപുഴ: സംസ്ഥാന കായികമേള സ്വർണക്കപ്പിന് മൂവാറ്റുപുഴയിൽ ആവേശ്വജ്ജ്വല സ്വീകരണം നൽകി. ഇടുക്കി ജില്ലാ അതിർത്തിയായ അച്ഛൻകവലയിൽ നിന്ന് മൂവാറ്റുപുഴ ഡി.ഇ.ഒ ആർ. സുമ, കല്ലൂർകാട് എ.ഇ.ഒ രാജേഷ്, പിറവം എ.ഇ.ഒ സജീവ്, ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി, നിർമല സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം തുടങ്ങിയവർ സ്വർണക്കപ്പ് ജാഥയെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ നിർമല സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച. ബാൻഡ് സെറ്റിന്റെയും, എൻ.സി.സി കേഡറ്റുകളുടെയും അകമ്പടിയോടെയോടെയാണ് സ്വർണക്കപ്പിനെ സ്വീകരിച്ചത്. ജില്ല വിദ്യാഭ്യാസ ഓഫീസർ സുമ, മൂവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി പൂനാട്ട്, കൗൺസിലർമാരായ ജാഫർസാദിഖ്, കെ.കെ. സുബൈർ എന്നിവർ ഹാരാർപ്പണം നടത്തി. നിർമല സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, എസ്.എൻ.ഡി.പി സ്കൂൾ, തർബിയത് സ്കൂൾ, ഈസ്റ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രധാന അദ്ധ്യാപകരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.