പറവൂർ: ഡ്രൈ ദിവസം മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. ആനച്ചാൽ നെൽപ്പുരപറമ്പിൽ രഞ്ജിത്ത് (26) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നാലര ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ആനച്ചാൽ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കട കേന്ദ്രീകരിച്ചായിരുന്നു മദ്യവില്പന. പറവൂർ റേഞ്ച് എസ്.ഐ. തോമസ് ദേവസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.