aituc

മൂവാറ്റുപുഴ: ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( എ.ഐ.റ്റി.യു.സി ) മൂവാറ്റുപുഴ കാവുംകര യൂണിറ്റ് സമ്മേളനവും ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ പറ്റി പിരിയുന്ന കെ.എം.ഷാജിയുടെ യാത്ര അയപ്പു സമ്മേളനവും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. പൂൾ ലീഡർ പി.എ. നവാസ് അദ്ധ്യക്ഷനായി. എ.ഐ.റ്റി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി എം.വി.സുഭാഷ്, ചുമട്ടുത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം റ്റി.എം. ഷബീർ, മുനിസിപ്പൽ കൗൺസിലർ പി.വി.രാധാകൃഷൻ, കെ.എം ഷാജി,എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എ. നവാസ് (പ്രസിഡന്റ്) റ്റി.എം. ഷബീർ, പി.എം.നെജീബ് (വൈസ് പ്രസിഡന്റുമാർ) പി.എ.നവാസ് (സെക്രട്ടറി) പി.വി.രാധാകൃഷ്ണൻ ,പി.എം.സുജീർ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.