
തൃപ്പൂണിത്തുറ: മേൽതട്ട് പരിധിക്കും ഉപവർഗീകരണത്തിനുമെതിരെ കെ.പി.എം.എസ് നടക്കാവ് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ലാൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എം. ഗിരിജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.വി.സുധീർ, യൂണിയൻ അസി. സെക്രട്ടറിമാരായ ആർ.സി. യമുന, സി.കെ. ബലഭദ്രൻ, വൈസ് പ്രസിഡന്റുമാരായ കെ.ടി ബിബിൻ, രാധാമണിചന്ദ്രൻ, ട്രഷറർ അനിതസനു, മീഡിയ കമ്മിറ്റി അംഗം കമാൽഗിപ്ര എന്നിവർ സംസാരിച്ചു.
ഡിസംബർ 10 ന് ദളിത് ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 2000 പേരുടെ സമരം സെക്രട്ടേറിയറ്റിൽ നടത്താൻ തീരുമാനിച്ചു.