
പെരുമ്പാവൂർ: ഇടത് സർക്കാരിന്റെ പെൻഷൻകാരോടുള്ള വഞ്ചനാപരമായ സമീപനത്തിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ എം.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം. ഗണപതി ആചാരി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.എം. പുരുഷോത്തമൻ, ജില്ലാ പ്രസിഡന്റ് എ.ഡി. റാഫേൽ, പി. ഹരികുമാർ, എ.പി. പൗലോസ്, പി.കെ. മുഹമ്മദ് കുഞ്ഞ്, ബേബി തോമസ്, ടി.വി. കുരിയാച്ചൻ, പി.ഇ. ശ്യാമള, ഇ.എം. അന്നമ്മ, എ. മാധവൻ തുടങ്ങിയവർ പങ്കെടുത്തു.