അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും സേഫും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ആറാം പതിപ്പ് ഡിഗ്നിറ്റോ 2024 നാഷണൽ ഇന്റർ കോളേജ് ഫെസ്റ്റിന്റെ വേദിയിൽ സംഘടിപ്പിച്ചു. കേരള നവോത്ഥാനവും വൈക്കം സത്യാഗ്രഹവും എന്ന വിഷയത്തെ ആസ്പദമാക്കി സമത്വവാദത്തിനായുള്ള പോരാട്ടം എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ച് ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. സേഫ് പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര അദ്ധ്യക്ഷനായി. സേഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡോ. നിജോ ജോസഫ്, പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത്, സേഫ് ട്രഷറർ മാർട്ടിൻ ബി. മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.