 
ഇലഞ്ഞി: കൂര് സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ നേത്ര പരിശോധനാ ക്യാമ്പ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് രാജീവ് മലയിൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി സനു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, ജനപ്രതിനിധികൾ, ഇലഞ്ഞി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി അംഗം ശ്രീനാഥ് പെരുമ്പടവം, ജോസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. നേത്ര പരിശോധന ക്യാമ്പിന് ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ നേതൃത്വം നൽകി.