karatta-class
ചിറ്റാറ്റുകര പഞ്ചായത്തിൽ സ്ത്രീകൾക്കുള്ള കരാട്ടെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സ്വയംപ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററും ചിറ്റാറ്റുകര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും സംയുക്തമായി ധീരം കരാട്ടെ പരിശീലനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വി.എ. താജുദീൻ അദ്ധ്യക്ഷനായി. സാറാബീവി സലിം, ഗിരിജ അജിത്ത്കുമാർ, കെ.എസ്. മഞ്ജുഷ, എസ്. രസികവി, കെ.വി. പ്രഷീദ, എം.എ. സുധീഷ്, എം.കെ. രാജേഷ് എന്നിവർ സംസാരിച്ചു.