
കൊച്ചി: കടൽ ജൈവ വൈവിദ്ധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധന രീതിയിൽ ഹ്രസ്വ കാല കോഴ്‌സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. നവംബർ 25 മുതൽ 29 വരെ സി.എം.എഫ്.ആർ.ഐയിലാണ് പരിശീലനം.
കോഴ്‌സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവ നിർണയം, സമുദ്ര മലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും.
സി.എം.എഫ്.ആർ.ഐയുടെ 'നോ യുവർ മറൈൻ ബയോഡൈവേഴ്‌സിറ്റി' പരിശീലന പരമ്പരയുടെ ഭാഗമായാണിത്. കോഴ്‌സിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. www.cmfri.org.in എന്ന വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 10.