പറവൂർ: നിർമ്മാണം നടക്കുന്ന ദേശീയപാത 66 ചെറിയപ്പിള്ളി മേൽപ്പാലത്തിന്റെ അടിപ്പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ മഴ പെയ്താൽ ചെളിയും വെള്ളവും നിറഞ്ഞ് കാൽനട പോലും ദുഷ്കരമാകുന്നു. അടിപ്പാത ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. കെ.എം. ജോർജ് അദ്ധ്യക്ഷനായി. കോട്ടുവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എസ്. ഷാജി, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജയദേവൻ കോട്ടുവള്ളി, കെ.കെ. സതീശൻ, എൻ.എസ്. മനോജ് എന്നിവർ സംസാരിച്ചു.