
കൊച്ചി: റൊട്ടേറിയൻ വി.കെ. കൃഷ്ണകുമാറിന്റെ സ്മരണയ്ക്ക് സംഘടിപ്പിപ്പിച്ച അഖില കേരള ഇന്റർസ്‌കൂൾ ചെസ് ടൂർണമെന്റ് റോയൽ ഗാംബിറ്റ് സീസൺ 2 കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ സമാപിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം മത്സരാർത്ഥികൾ പങ്കെടുത്ത സ്‌കൂൾ ടൂർണമെന്റെന്ന യൂണിവേഴ്‌സൽ റെക്കാഡ് ഫോറം ദേശീയ അംഗീകാരവും മത്സരം കരസ്ഥമാക്കി.
റോട്ടറി നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ. രമേശ്, രാജഗിരി പബ്ലിക് സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങനെതിരെ കരുനീക്കി ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി കൊച്ചിൻ റോയൽസ് പ്രസിഡന്റ് അനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജ കെ.ആർ. സമ്മാനങ്ങൾ വിതരണം ചെയ്തു.