ekm
എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്‌റ്റിസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് സൈലം ലേണിംഗുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ എൻട്രൻസ് പരിശീലന പദ്ധതിക്ക് തുടക്കംകുറിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്‌റ്റിസ് സി.കെ. അബ്ദുൾ റഹീം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, ലിസി അലക്സ്, സെക്രട്ടറി പി.എം. ഷെഫീഖ്, സുമി റോക്സി, നിതിൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു

ഒരു വർഷം നീണ്ടുനിൽക്കുന്ന എൻട്രൻസ് പരിശീലന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 24 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ഇവർക്ക് പഠന സാമഗ്രികൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും സൗജന്യമാണ്.