mayor
കൊച്ചിൻ കോർപ്പറേഷൻ, ചാവറ കൾച്ചറൽ സെന്റർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. എൻ.ബി.ബിജു, പത്മനാഭൻ, ഡി.ബി.ബിനു, ഡോ. അബ്ദുൾ ഹക്കീം, അഡ്വ. ജോസ് എബ്രഹാം എന്നിവർ വേദിയിൽ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും നിയമം സഹായിച്ചു.

കൊച്ചിൻ കോർപ്പറേഷൻ, ചാവറ കൾച്ചറൽ സെന്റർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനായി.

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൾ ഹക്കീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, സുപ്രീം കോടതി അഭിഭാഷകൻ ജോസ് എബ്രഹാം എന്നിവർ ചർച്ച നയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, കോർപ്പറേഷൻ ജോയിന്റ് സെക്രട്ടറി പത്മനാഭൻ എന്നിവർ സംസാരിച്ചു.